കോട്ടയം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീനില്‍ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി. ഇതിനെത്തുടർന്ന് കാൻ്റീൻ അടച്ചു പൂട്ടി. പുഞ്ചവയൽ സ്വദേശി ലീലാമ്മ വാങ്ങിയ ബിരിയാണിലാണ് പുഴുവിനെ കണ്ടത്. ഇവർ സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. പിന്നാലെ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശ പ്രകാരമാണ് കാൻ്റീൻ അടച്ചു പൂട്ടിയത്. കാൻ്റീൻ പ്രവർത്തിച്ചത് വൃത്തിഹീനമായ അന്തരീക്ഷത്തിലാണെന്ന് ആരോഗ്യ വകുപ്പിൻ്റെ പരിശോധനയിൽ വ്യക്തമായി. ഒരാൾ ഒഴികെ മറ്റ് ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലായിരുന്നെന്നും അധികൃതര്‍ കണ്ടെത്തി.
English Summary:Worms in biryani bought from Kanjirapally General Hospital canteen; The canteen was closed and locked
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.