
കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ വനിതാ ഹോസ്റ്റലിൽ വിതരണം ചെയ്ത ഭക്ഷണത്തിൽനിന്ന് പുഴുവിനെ കണ്ടെത്തിയതായി പരാതി. ചൊവ്വാഴ്ച ഉച്ചയ്ക്ക് നൽകിയ സാമ്പാറിലാണ് പുഴു ഉണ്ടായിരുന്നത്. തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തെയും കാമ്പസ് അധികൃതരെയും വിവരമറിയിച്ചു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പച്ചക്കറിയിൽനിന്നുള്ള പുഴുവാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് വിദ്യാർത്ഥികൾ ഭക്ഷണം ബഹിഷ്കരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.