16 February 2026, Monday

Related news

February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 13, 2026

ആട്ടം ചടങ്ങിനിടെ കാഞ്ഞിരക്കായ കഴിച്ചു; പാലക്കാട് വെളിച്ചപ്പാടിന് ദാരുണാന്ത്യം

Janayugom Webdesk
പാലക്കാട്
January 23, 2025 7:49 pm

ഉറഞ്ഞു തുള്ളുന്നതിനിടെ കാഞ്ഞിരക്കായ കഴിച്ച വെളിച്ചപ്പാടിന് ദാരുണാന്ത്യം. പാലക്കാട് കുളമുക്ക് സ്വദേശി ഷൈജുവാണ് മരിച്ചത്. വര്‍ഷങ്ങളായി കുടുംബങ്ങള്‍ ചേര്‍ന്ന് പതിവായി നടത്തുന്ന ആട്ടം ചടങ്ങിനിടെയാണ് ഷൈജു കാഞ്ഞിരക്കായി കഴിച്ചത്. ചടങ്ങിനിടെ 3 തവണ തവണ തുടര്‍ച്ചയായി കാഞ്ഞിരക്കായ കഴിക്കുകയായിരുന്നു. തുടര്‍ന്ന് ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടാകുകയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

വെളിച്ചപ്പാടിന് ഫലങ്ങളും മറ്റും നല്‍കുന്നത് ചടങ്ങിലെ ആചാരമാണ്. ഇതോടൊപ്പം തന്നെ കാഞ്ഞിരക്കായയും വയ്ക്കാറുണ്ട്. വെളിച്ചപ്പാട് തുള്ളുന്നവര്‍ ഇത് കടിച്ച ശേഷം തുപ്പിക്കളയുകയും ചെയ്യും. എന്നാല്‍ ഷൈജു ഇത് കഴിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.