വനിതാ പ്രീമിയര്‍ ലീഗില്‍ ഇന്ന് കലാശപ്പോരാട്ടം. മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. രാത്രി എട്ടിന് ബ്രബോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ സീസണില്‍ ജേതാക്കളായ മുംബൈ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്. അന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തിയാണ് മുംബൈ കിരീടം സ്വന്തമാക്കിയത്. ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയത്. മുംബൈ രണ്ടാം സ്ഥാനത്തായിരുന്നു. ഇരുടീമിനും 10 പോയിന്റ് വീതമായിരുന്നെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി ഒന്നാമതെത്തുകയും നേരിട്ട് ഫൈനലിന് യോഗ്യത നേടുകയും ചെയ്തു. പ്ലേ ഓഫ് കളിച്ച മുംബൈ ഗുജറാത്ത് ജയന്റ്സിനെ 47 റണ്‍സിന് തോല്പിച്ചാണ് ഫൈനലിന് യോഗ്യത നേടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.