3 March 2026, Tuesday

Related news

March 3, 2026
March 1, 2026
February 26, 2026
February 23, 2026
February 23, 2026
February 22, 2026
February 21, 2026
February 21, 2026
February 20, 2026
February 20, 2026

ഇന്തോനേഷ്യയില്‍ കാണാതായ വിമാനത്തിന്റെ അവിശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

Janayugom Webdesk
ജക്കാര്‍ത്ത
January 18, 2026 7:21 pm

ഇന്തോനേഷ്യയില്‍ ഇന്നാലെ കാണാതായ വിമാനത്തിന്റെ അവിശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്കിടെ റഡാറിൽ നിന്നും വിമാനം കാണാതാവുകയായിരുന്നു. 11 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്തോനേഷ്യ എയർ ട്രാൻസ്പോർട്ടിന്റെ എടിആർ 42- 500 എന്ന വിമാനമാണ് തകർന്നതായി കണ്ടെത്തിയത്. യോഗ്യാക്കാർത്തയിൽ നിന്ന് സൌത്ത് സുലാവെസിയിലേക്കുള്ള യാത്രയ്ക്കിടെ മാരോസ് ജില്ലയ്ക്ക് സമീപത്ത് വച്ചാണ് വിമാനവുമായി അവസാനമായി ബന്ധപ്പെടാൻ സാധിച്ചത്. 

സൌത്ത് സുലാവെസി പ്രവിശ്യയിലെ ബുലുസാരംഗ് പർവ്വതത്തിന് സമീപമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇന്തോനേഷ്യൻ വ്യോമ സേനാംഗങ്ങൾ ഹെലികോപ്ടറിൽ മേഖലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. ഇന്തോനേഷ്യയിലെ മറൈൻ ഫിഷറീസ് മന്ത്രാലയത്തിന്റെ ചാർട്ടേഡ് വിമാനം കൂടിയാണിതെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 11000 അടി ഉയരത്തിൽ നിന്നാണ് വിമാനം കൂപ്പുകുത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.