റെസ് ലിംങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റും ബിജെപി നേതാവും എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരായ പ്രതിഷേധത്തിന്‍റെ മുറ മാറ്റി ഗുസ്തിതാരങ്ങള്‍.
തെരുവിലെ പ്രതിഷേധം അവസാനിപ്പിച്ചതായും ഇനി പോരാട്ടം കോടതിയിലുടെ ആയിരിക്കണമെന്നും പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന ഗുസ്തിതാരങ്ങള്‍ ട്വിറ്ററിലൂടെ അറിയിച്ചു.
ഈ കേസില്‍നീതി കിട്ടുംവരെ ഗുസ്തിതാരങ്ങളുടെ പ്രതിഷേധം തുടരും.പക്ഷെ തെരുവില്‍ ആയിരിക്കില്ല കോടതിയിലായിക്കുമെന്നും അവര്‍വ്യക്തമാക്കുന്നു. ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ അഞ്ചുമാസത്തോളമായി താരങ്ങള്‍ സമരത്തിലാണ്. ഡല്‍ഹയിലെ ജന്തര്‍ മന്ദര്‍ ആയിരുന്നു പ്രതിഷേധത്തിന്‍റെ പ്രധാനവേദി
English Summary:
Wrestlers are changing the way they protest
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.