
ലെെംഗിക ചൂഷണത്തിനെതിരെ നീതിക്കായി പോരാടുന്ന ഗുസ്തിതാരങ്ങളുടെ സമരത്തിന് പിന്തുണ നല്കാന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഒറ്റ വനിതാ എംപി പോലും ഇതുവരെ മുന്നോട്ടുവന്നില്ലെന്ന് വിനേഷ് ഫോഗാട്ട്. രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് വാതോരാതെ സംസാരിക്കുന്ന ബിജെപിയുടെ വനിതാ എംപിമാര്‍ സമരം ചെയ്യുന്ന താരങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ എത്താത്തത് എന്തുകാെണ്ടാണന്ന് മനസിലാകുന്നില്ലെന്നും ഫോഗാട്ട് പറഞ്ഞു.
ഗുസ്തി താരങ്ങളും രാജ്യത്തിന്റെ മക്കള്‍ തന്നെയാണ്. സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാന്‍ നടത്തുന്ന സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് പാര്‍ലമെന്റ് അംഗങ്ങള്‍. ബേട്ടി ബച്ചാവോ ബേട്ടി പഠാവേ മുദ്രാവാക്യം ഉരുവിടുന്ന ഭരണാധികാരികള്‍ സമരത്തെ വിലകുറച്ച് കാണുകയാണെന്നും താരങ്ങള്‍ പറഞ്ഞു. അതേസമയം ഗുസ്തി ഫെഡറേഷന്‍ ഭരണം ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ ഏറ്റെടുക്കുന്ന തീരുമാനം സ്വാഗതം ചെയ്യുന്നതായി താരങ്ങള്‍ പറഞ്ഞു.
സമരത്തിന്റെ ആദ്യഘട്ട വിജയമായി ആണ് ഐഒഎ തീരുമാനത്തെ വിലയിരുത്തുന്നത്. ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരായ ആരോപണം സത്യമാണെന്ന് തെളിയിക്കുന്ന നടപടിയുടെ തുടക്കമായാണ് ഐഒഎ തീരുമാനത്തെ കാണുന്നതെന്നും വിനോഷ് ഫോഗാട്ട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഗുസ്തി ഫെഡറേഷന്‍ സെക്രട്ടറിയോട് ഓഫിസ് രേഖകളും സാമ്പത്തിക കാര്യങ്ങള്‍ അടങ്ങുന്ന ഫയലും കൈമാറന്‍ ഐഒഎ നിര്‍ദേശിച്ചത്.
english summary; Wrestlers strike: BJP women MPs don’t look back
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.