ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഗുസ്തി താരം വിനേഷ് ഫോഗട്ടും ദേശീയ പുരസ്കാരങ്ങള്‍ തിരികെ നല്‍കാനൊരുങ്ങുന്നു. ഖേൽരത്‌ന, അർജുന അവാർഡുകളാണ് തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അവാര്‍ഡുകള്‍ തിരികെ നല്‍കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വിനേഷ് ഫോഗട്ട് കത്തയച്ചു.
ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് പ്രതിഷേധം. സാക്ഷി മാലിക് ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും ബജ്‌രംഗ് പുനിയ പത്മശ്രീ തിരികെ നൽകുകയും ചെയ്തത് കഴിഞ്ഞ ദിവസങ്ങളിലാണ്.
വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങളാണ് ബ്രിജ്ഭൂഷനെതിരേ ലൈംഗിക ആരോപണത്തില്‍ സമരം ചെയ്തത്. താരങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ ബ്രിജ്ഭൂഷണ്‍ സ്ഥാനം ഒഴിയുകയായിരുന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ സഞ്ജയ് സിങ് വിജയിച്ചു.
വ്യാഴാഴ്ച തെരഞ്ഞെടുപ്പുഫലം വന്നതിന് തൊട്ടുപിന്നാലെ സാക്ഷി മാലിക്, ബജ്‌രംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവര്‍ മാധ്യമങ്ങളെ കണ്ടിരുന്നു. തുടര്‍ന്ന് ഗുസ്തി കരിയര്‍ അവസാനിപ്പിക്കുന്നതായി ബൂട്ടുകള്‍ ഉപേക്ഷിച്ചുകൊണ്ട് സാക്ഷി മാലിക് പ്രഖ്യാപിച്ചു.
English Summary;Wrestling stars intensify protest; Vinesh Phogat also gives up medals
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.