26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 24, 2024
December 15, 2024
December 13, 2024
December 10, 2024
November 21, 2024
November 4, 2024
November 2, 2024
October 31, 2024
October 30, 2024

എംടി ഇടതിന്റെ സാമൂഹ്യ വിമര്‍ശനത്തിന്റെ ആഴം അറിഞ്ഞ എഴുത്തുകാരന്‍: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
December 26, 2024 11:28 am

എം ടി വാസുദേവന്‍നായരുടെ വിയോഗത്തില്‍ അനുശോനം രേഖപ്പെടുത്തി . സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എംടിയെ ഇടത് പക്ഷത്തിന്റെ ബന്ധുവായിട്ടാണ് കാണുന്നത് എന്നും അദ്ദേഹം അനുശോചനത്തില്‍ പറഞ്ഞു. എംടി സാമൂഹ്യ വിമര്‍ശകനായ സമൂഹിക നായകനായിരുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു .

പ്രത്യക്ഷത്തിൽ രാഷ്ട്രീയകാരനല്ലെങ്കിലും കൃത്യമായ രാഷ്ട്രീയം എം ടിക്ക് ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ കൃതിയിലും അത് പ്രതിഫലിച്ചു. എം ടിയുടെ വിയോഗത്തെ തുടർന്ന് എം എൻ സ്മാരകത്തിൻ്റെ ഉദ്ഘാടനവും എക്സിക്യൂട്ടിവ് യോഗവും മാറ്റി വെക്കുന്നു. ഒരു കാലഘട്ടത്തിലെ ചെറുപ്പക്കാർ പറഞ്ഞു കൊണ്ടിരുന്നു, വരും വരാതിരിക്കില്ല.

അത് എംടിയുടെ വാക്കുകളായിരുന്നു.ഓർമ്മകൾ ഒരുപാടുണ്ട്. വിയോഗവേളയിൽ വേദനിക്കുന്നവരോടൊപ്പം കമ്മ്യൂണിസ്റ്റ് പാർടിയും ഉണ്ട്. എംടിയെ ഇടത് പക്ഷത്തിൻ്റെ ബന്ധുവായിട്ടാണ് കാണുന്നത്. ഇടതിൻ്റെ സമൂഹ്യ വിമർശനത്തിൻ്റെ ആഴം അറിഞ്ഞ എഴുത്തുകാരൻ. ഞങ്ങൾക്കൊപ്പം നിന്ന ചിലപ്പോഴൊക്കെ ഞങ്ങളെ വിമർശിച്ച എംടിയുടെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു എന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.