24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

February 17, 2025
February 14, 2025
January 25, 2025
January 4, 2025
December 26, 2024
December 26, 2024
December 26, 2024
December 26, 2024
December 26, 2024
December 25, 2024

എംടി സ്‌മൃതിസംഗമവുമായി എഴുത്തുകാര്‍

Janayugom Webdesk
പാലക്കാട് 
February 17, 2025 4:41 pm

എം ടിയിലെ നോവലിസ്‌റ്റ്‌, കഥാലോകം, സ്‌ത്രീ കഥാപാത്രങ്ങൾ, ചലച്ചിത്രകാരൻ, മനുഷ്യസ്‌നേഹി.അങ്ങനെ വിഭിന്നതലങ്ങളിൽ അനശ്വര പ്രതിഭയെ വീണ്ടെടുത്ത്‌ സ്‌മൃതിസംഗമം. എം ടി മലയാളത്തിന്റെ സുകൃതം പാലക്കാടിന്റെ ആദരം പരിപാടിയിൽ നടത്തിയ സ്‌മൃതി സംഗമം വൈശാഖൻ ഉദ്‌ഘാടനംചെയ്‌തു. മഹാമൗനം എം ടി തീർത്ത കവചമായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. സന്ദർഭത്തിന്‌ അനുയോജ്യമല്ലാത്ത ചോദ്യങ്ങൾ ഉയർത്തുന്നതുകൊണ്ടാണ്‌ വാർത്താസമ്മേളനങ്ങൾപോലും അദ്ദേഹം ഒഴിവാക്കിയതെന്നും വൈശാഖൻ പറഞ്ഞു.

എൻ എൻ കൃഷ്‌ണദാസ്‌ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ബിനുമോൾ, കലക്ടർ ജി പ്രിയങ്ക, മുണ്ടൂർ സേതുമാധവൻ, ഡോ. സി പി ചിത്രഭാനു, ടി ആർ അജയൻ, ടി കെ നാരായണദാസ്‌, ഡോ. പി സരിൻ, ആർ ശാന്തകുമാരൻ എന്നിവർ സംസാരിച്ചു. ഡോ. കെ പി മോഹനൻ, ഇ പി രാജഗോപാലൻ, മിനി പ്രസാദ്‌, മണമ്പൂർ രാജൻബാബു, ഫാറൂഖ്‌ അബ്‌ദുൾ റഹ്‌മാൻ എന്നിവർ അവതാരകരായി. രഘുനാഥൻ പറളി, ആഷാമേനോൻ, ടി കെ ശങ്കരനാരായണൻ, മോഹൻദാസ്‌ ശ്രീകൃഷ്‌ണപുരം, എം എൻ ലതാദേവി, സി പി ചിത്ര, കെ ജയദേവൻ, പി ആർ ജയശീലൻ, പി എൻ മോഹനൻ, രാജേഷ്‌ മേനോൻ എന്നിവർ സംസാരിച്ചു.

കലാമണ്ഡലം ഐശ്വര്യ സ്മൃതിനൃത്തം അവതരിപ്പിച്ചു. എം ടി ചിത്രങ്ങളിലെ ഗാനങ്ങളുടെ ആലാപനവും ഉണ്ടായി. എം ടിയുടെ ജീവിതവും കൃതികളും ചലച്ചിത്രങ്ങളും ആസ്പദമാക്കി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. ഡോ. പി സരിൻ ഉദ്ഘാടനം ചെയ്തു. എം ടിയുടെ ജീവിതത്തിൽനിന്നും സാംസ്കാരിക പ്രവർത്തനങ്ങളിൽനിന്നും വിവിധ ഛായാഗ്രാഹകർ പകർത്തിയ ചിത്രങ്ങളും തിരക്കഥയും സംവിധാനവും നിർവഹിച്ച ചലച്ചിത്രങ്ങളുടെ പോസ്റ്ററുകളും രേഖാചിത്രങ്ങളും ഉൾക്കൊള്ളിച്ച ചിത്രപ്രദർശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബിനുമോൾ ഉദ്‌ഘാടനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.