റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപം രണ്ടാം ലോക മഹായുദ്ധകാലത്തെബോംബ് കണ്ടെത്തിയതിനെത്തുടർന്ന് പാരിസില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചു. പൊലിസിന്റെ ആവശ്യപ്രകാരമാണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചതെന്ന് ദേശീയ ട്രെയിന്‍ ഓപ്പറേറ്ററായ എസ്‌എൻസിഎഫ് പ്രസ്താവനയിൽ പറഞ്ഞു. സെയ്ൻ‑സെന്റ്-ഡെനിസ് മേഖലയിലെ ട്രാക്കുകൾക്ക് സമീപം മണ്ണ് നീക്കം ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്. ഫ്രാൻസിന് വടക്കുള്ള അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളായ ബ്രസ്സൽസ്, നെതർലാൻഡ്‌സ് എന്നിവിടങ്ങളിലേക്കും പ്രധാന പാരീസ് വിമാനത്താവളത്തിലേക്കും നിരവധി പ്രാദേശിക ലക്ഷ്യസ്ഥാനങ്ങളിലേക്കും സേവനം ഗാരെ ഡു നോർഡ് സ്റ്റേഷന്‍ പരിധിയില്‍ വരുന്നതാണ് ഈ സ്ഥലം. ബോംബുകൾ നിർവീര്യമാക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു. രണ്ട് ലോകമഹായുദ്ധങ്ങളിലും ഉപയോഗിച്ച പൊട്ടാത്ത ബോംബുകള്‍ ഫ്രാന്‍സിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പതിവായി കണ്ടെത്താറുണ്ട്. എന്നാല്‍ ജനസാന്ദത്ര കൂടുതലുള്ള പ്രദേശത്തുനിന്ന് കണ്ടെത്തുന്നത് വളരെ അപൂര്‍വമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.