16 February 2026, Monday

Related news

February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 15, 2026
February 15, 2026
February 15, 2026
February 14, 2026
February 13, 2026

എക്സ് സേവനം ഭാഗികമായി തടസ്സപ്പെട്ടു; ഇന്ത്യയിലും അമേരിക്കയിലും സേവനങ്ങൾ മുടങ്ങി

Janayugom Webdesk
ന്യൂഡല്‍ഹി
February 16, 2026 8:39 pm

സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ് സേവനം താല്‍ക്കാലികമായി തടസപ്പെട്ടു. ഇന്ത്യയില്‍ രാത്രി ഏഴ് മുതല്‍ ഏഴര വരെയാണ് സേവനങ്ങള്‍ താല്‍ക്കാലികമായി തടസപ്പെട്ടത്. അമേരിക്കയിലും ഇന്ത്യയിലെ പല ഭാഗങ്ങളിലുമാണ് സേവനങ്ങള്‍ ഏറ്റവും കൂടുതല്‍ തടസപ്പെട്ടതെന്നാണ് ഡൗണ്‍ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അമേരിക്കയില്‍ നിന്ന് മാത്രം ഏകദേശം 40,000 പേര്‍ക്കാണ് എക്‌സില്‍ പ്രശ്‌നമുണ്ടായത്. എന്നാല്‍ ഇന്ത്യയില്‍ 3,000 പേര്‍ക്കാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ ബുദ്ധിമുട്ട് നേരിട്ടത്. ലോഗ് ചെയ്യാനും പോസ്റ്റ് ചെയ്യാനുമുള്ള ബുദ്ധിമുട്ട്, റീഫ്രഷ് ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar