27 March 2025, Thursday
KSFE Galaxy Chits Banner 2

Related news

March 26, 2025
March 26, 2025
March 25, 2025
March 25, 2025
March 25, 2025
March 25, 2025
March 25, 2025
March 25, 2025
March 25, 2025
March 24, 2025

യശ്വന്ത് വര്‍മ്മ വിവാദം : ആഭ്യന്തര സമിതി അന്വേഷണം ആരംഭിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
March 25, 2025 11:01 pm

ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ നിന്ന് ചാക്കുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ ആഭ്യന്തര സമിതി അന്വേഷണം ആരംഭിച്ചു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി എസ് സന്ധവാലിയ, കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമൻ എന്നിവരടങ്ങിയ സമിതിയാണ് അന്വേഷണം നടത്തുന്നത്. അംഗങ്ങള്‍ ഡൽഹിയിലെ തുഗ്ലക്ക് ക്രസന്റിലുള്ള യശ്വന്ത് വര്‍മ്മയുടെ ബംഗ്ലാവ് സന്ദര്‍ശിച്ചു. ഏകദേശം അരമണിക്കൂറോളം ജഡ്ജിമാര്‍ ബംഗ്ലാവില്‍ പരിശോധന നടത്തി. ഈ മാസം 22നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അന്വേഷണത്തിനായി മൂന്നംഗ പാനല്‍ രൂപീകരിച്ചത്.
യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയയ്ക്കാനുള്ള സുപ്രീം കോടതി തീരുമാനത്തിനെതിരെ ബാര്‍ അസോസിയേഷന്‍ അനിശ്ചിത കാല സമരം ആരംഭിച്ചു. 

14ന് ഡല്‍ഹിയിലെ ലുട്ട്യൻസ് പ്രദേശത്തുള്ള യശ്വന്ത് വര്‍മ്മയുടെ ആഡംബര വസതിയിലെ സ്റ്റോറൂമിലുണ്ടായ തീപിടിത്തത്തിനിടയിലാണ് പൊലീസും അഗ്നിശമന സേനയും കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപ കണ്ടെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.