19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 9, 2024
October 20, 2024
August 18, 2024
February 14, 2024
January 18, 2024
July 26, 2023
May 5, 2023
May 5, 2023
March 9, 2023
February 12, 2023

യത്‌നം പദ്ധതി; ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് മത്സരപ്പരീക്ഷകള്‍ക്ക് പരിശീലന സഹായം

Janayugom Webdesk
തിരുവനന്തപുരം
September 18, 2022 2:27 pm

ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന പരിശീലനത്തിന് സാമ്പത്തികസഹായം നല്‍കുന്ന ‘യത്‌നം’ പദ്ധതി ഈ സാമ്പത്തികവര്‍ഷം ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. പദ്ധതിക്ക് ഈ വര്‍ഷത്തേക്ക് 6,85,000 രൂപയുടെ ഭരണാനുമതി ആയെന്നും മന്ത്രി പറഞ്ഞു. ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് വിവിധ തൊഴില്‍മേഖലകളില്‍ പ്രാതിനിധ്യം ഉറപ്പാക്കാനും അവരുടെ സാമ്പത്തികശാക്തീകരണത്തിനുമായാണ് ‘യത്‌നം’ ആരംഭിക്കുന്നത്. പിഎസ്‌സി, യുപിഎസ്‌സി, ബാങ്ക് സേവനം, ആര്‍ ആര്‍ ബി, യുജിസി, നെറ്റ്, ജെആര്‍എഫ്, സിഎടി/മാറ്റ് പരീക്ഷകള്‍ക്ക് പരിശീലനത്തിനാണ് സാമ്പത്തികസഹായം നല്‍കുന്നത്.

ആറുമാസംവരെയുള്ള പരിശീലനത്തിന് 8500 രൂപ വരെ അനുവദിക്കും. പത്തു വ്യക്തികള്‍ക്കാണ് ഈ സഹായം നല്‍കുക. പിഎസ്‌സി, യുപിഎസ്‌സി, ബാങ്ക് സേവനം, ആര്‍ ആര്‍ ബി പരീക്ഷാപരിശീലനത്തിന് പത്തു വ്യക്തികള്‍ക്ക് പരമാവധി 40,000 രൂപ വീതം വരെ അനുവദിക്കും. യുജിസി, നെറ്റ്, ജെആര്‍എഫ് പരീക്ഷാപരിശീലനത്തിന് അഞ്ചു വ്യക്തികള്‍ക്ക് പരമാവധി 40,000 രൂപ വീതം വരെയും നല്‍കുമെന്നും മന്ത്രി അറിയിച്ചു.

Eng­lish sum­ma­ry; Yat­nam Project; Coach­ing assis­tance for com­pet­i­tive exam­i­na­tions for trans­gen­der persons

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.