ഫാസിസത്തിനും വർഗ്ഗീയതയ്ക്കും എതിരെ ഉറച്ച നിലപാട് സ്വീകരിക്കുകയും, ജനാധിപത്യ മതനിരപേക്ഷ ഇന്ത്യ നിലനിന്നുകാണുന്നതിനു എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാവുകയും ചെയ്ത മതേതര ഇന്ത്യയുടെ കാവലാളിനെയാണ് സീതാറാം യെച്ചൂരിന്റെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടപ്പെട്ടതെന്ന് അബുദാബി പൗരസമൂഹം സംഘടിപ്പിച്ച അനുശോചനയോഗം അഭിപ്രായപ്പെട്ടു. ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്തിക്കൊണ്ട് 1986 ൽ വിപിസിംഗ് സർക്കാർ രൂപീകരിക്കുന്നതിനും, 2004 ൽ ഒന്നാം യുപിഎ സർക്കാർ രൂപീകരിക്കുന്നതിനും, 18-ാം ലോകസഭാ തെരഞ്ഞെടുപ്പിൽ എല്ലാ ജനാധിപത്യ മതനിരപേക്ഷ കക്ഷികളെ ഒരുമിച്ച് നിർത്തിക്കൊണ്ട് ‘ഇന്ത്യ’ കൂട്ടായ്മ രൂപീകരിക്കുന്നതിന് നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്ത യെച്ചൂരിലൂടെ രാജ്യം കണ്ടത് ജനാധിപത്യ മതനിരപേക്ഷ ഇന്ത്യക്ക് വേണ്ടി ആത്മാർത്ഥമായി നിലകൊണ്ട ഒരു രാഷ്ട്രനേതാവിനെയാണ് — അനുശോചന യോഗം വിലയിരുത്തി.
വി പി കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലോക കേരള സഭ അംഗം അഡ്വ. അൻസാരി സൈനുദ്ദീൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. അബുദാബിയിലെ പൗര സമൂഹത്തെ പ്രതിനിധീകരിക്കുന്ന വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് എ കെ. ബീരാൻകുട്ടി (കേരള സോഷ്യൽ സെന്റർ), വി പി കെ. അബ്ദുള്ള (ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ), എ എം അൻസാർ (അബുദാബി മലയാളി സമാജം), എ എൽ സിയാദ് (ശക്തി തിയറ്റേഴ്‌സ് അബുദാബി), റോയ് ഐ വർഗീസ് (യുവകലാസാഹിതി), ടി ഹിദായത്തുള്ള (കെ എം സി സി), സഫറുള്ള പാലപ്പെട്ടി (മലയാളം മിഷൻ), കെ കെ അഷറഫ്, പ്രകാശ് പല്ലിക്കാട്ടിൽ, റിജുലാൽ, ഗീത ജയചന്ദ്രൻ, കെ സരോഷ്, ഇത്ര തയ്യിൽ, ഷെറിൻ വിജയൻ, ബാബുരാജ് പിലിക്കോട്, അഡ്വ. സലിം ചോലമുഖത്ത്, റഫീഖ് സക്കറിയ, എം സുനീർ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.