19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 20, 2024
July 13, 2024
June 29, 2024
June 17, 2024
June 4, 2024
June 4, 2024
June 2, 2024
June 1, 2024
April 26, 2024
April 14, 2024

തെരഞ്ഞെടുപ്പുകളില്‍ ഇനി മത്സരിക്കില്ലെന്ന് യദ്യൂരപ്പ

Janayugom Webdesk
ന്യൂഡല്‍ഹി
January 30, 2023 1:46 pm

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും, കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യദ്യൂരപ്പ് പറഞ്ഞു. അതിനർത്ഥം രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്നല്ല. 80 വയസ്സായെന്നും അതിനാലാണ് മത്സരിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.പക്ഷേ സംസ്ഥാനം മുഴുവൻ പര്യടനം നടത്തി ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കും. ദേശീയരാഷ്ട്രീയത്തിൽ താത്പര്യമില്ല.

വാജ്പേയി ഉൾപ്പടെയുള്ളവർ ക്ഷണിച്ചിട്ടും ദേശീയരാഷ്ട്രീയത്തിലേക്ക് പോയിട്ടില്ല. ഇനി പോകാൻ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കർണാടകയിൽ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോയവരെ വേശ്യകളെന്ന് വിളിച്ച് പുലിവാല് പിടിച്ച് കോൺഗ്രസ് നേതാവ് ബി കെ ഹരിപ്രസാദ്. കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷനേതാവ് കൂടിയായ ഹരിപ്രസാദ് തന്‍റെ പ്രസ്താവന വിവാദമായതോടെ മാപ്പ് ചോദിച്ചു.

കർണാടക വിജയനഗരെയിലെ ഹോസപെട്ടെയിൽ പുനീത് രാജ്കുമാർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വൻ റാലിയിൽ സംസാരിക്കവെയായിരുന്നു ബി കെ ഹരിപ്രസാദിന്‍റെ വിവാദപരാമർശം. ജനം കേവലഭൂരിപക്ഷം നൽകാതിരുന്നതുകൊണ്ടാണ് 2018‑ൽ സഖ്യസർക്കാരുണ്ടാക്കിയതെന്ന് പറഞ്ഞ ഹരിപ്രസാദ്, സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ആനന്ദ് സിംഗിനെ പേരെടുത്ത് പറയാതെ അധിക്ഷേപിക്കുകയായിരുന്നു

സംസ്ഥാനത്ത് വിലക്കയറ്റമടക്കം രൂക്ഷമാക്കിയത് ബിജെപി ഭരണത്തിലെ പിടിപ്പുകേട് കൊണ്ടാണെന്നും ഹരിപ്രസാദ് വിമർശിച്ചു. എന്നാൽ ഇത്തരം പ്രസ്താവനകൾ തരംതാണതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രസ്താവന വിവാദമായതോടെ, ബി കെ ഹരിപ്രസാദ് മാപ്പ് ചോദിച്ച് രംഗത്തെത്തി. ബിജെപി പ്രസ്താവന വളച്ചൊടിച്ചെന്നാണ് ഹരിപ്രസാദ് പറയുന്നത്

Eng­lish Summary:
Yed­dyu­rap­pa will not con­test elec­tions again

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.