
യെസ് ബാങ്ക് ഓഹരി ഇടപാടില്‍ പ്രൈസ് വാട്ടര്‍ കൂപ്പറും (പിഡബ്ല്യുസി) എണസ്റ്റ് ആന്റ് യങ്ങും (ഇവൈ) നിയമലംഘനം നടത്തിയെന്ന് സെക്യൂരിറ്റീസ് ആന്റ് എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). കൂടാതെ 2022ല്‍ യെസ് ബാങ്കിന്റെ ഓഹരികളുടെ ഇൻസൈഡർ ട്രേഡിങ്ങിൽ പങ്കാളികളായെന്ന് ആരോപിച്ച് സെബി 19 വ്യക്തികൾക്കും നോട്ടീസ് അയച്ചു. കമ്പനിയെക്കുറിച്ചുള്ള സെൻസിറ്റീവ് വിവരങ്ങൾ പങ്കിട്ടതിനാണ് ഇവർക്കെതിരെ കേസെടുത്തത്. യുഎസ് സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളായ കാർലൈൽ ഗ്രൂപ്പിലെയും അഡ്‌വെന്റ് ഇന്റർനാഷണലിലെയും ആരോപണവിധേയരായ എക്സിക്യൂട്ടീവുകൾ ഇടപാടുമായി ബന്ധപ്പെട്ട, പ്രസിദ്ധീകരിക്കാത്ത വില സെൻസിറ്റീവ് വിവരങ്ങൾ പങ്കിട്ടതായും സെബി ആരോപിക്കുന്നു. ഇത് ഇൻസൈഡർ ട്രേഡിങ് നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും റെഗുലേറ്റര്‍ ചൂണ്ടിക്കാട്ടി.
2022ലെ ഓഹരി ഓഫറിന് മുന്നോടിയായി യെസ് ബാങ്ക് ഓഹരികളില്‍ വ്യാപാരം നടത്തി പിഡബ്ല്യുസി, ഇവൈ എന്നിവയിലെ രണ്ട് എക്സിക്യൂട്ടീവുകളും അഞ്ച് കടുംബാഗങ്ങളും സുഹൃത്തുക്കളും നിയമവിരുദ്ധമായ നേട്ടങ്ങള്‍ കൈവരിച്ചു. കാര്‍ലൈല്‍, അഡ്‌വെന്റ്, പിഡബ്ല്യുസി, ഇവൈ എന്നിവയുടെ ഇന്ത്യ ആസ്ഥാനമായുള്ള എക്സിക്യൂട്ടിവുകള്‍ വില വിവരങ്ങള്‍ പങ്കിട്ടത് വഴി സാമ്പത്തിക ലാഭം നേടിയെന്നും സെബി നോട്ടീസില്‍ പറയുന്നു. ഇതിന് യെസ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗത്തിന്റെ ക്രമവിരുദ്ധ സഹായം ലഭിച്ചു. ഓഹരി വില വിവരം മുന്‍കൂര്‍ രഹസ്യമായി കൈമാറിയാണ് ഡയറക്ടര്‍ ബോര്‍ഡംഗം കമ്പനികളെയും വ്യക്തികളെയും സഹായിച്ചതെന്നും നോട്ടീസില്‍ സെബി ആരോപിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.