22 January 2026, Thursday

Related news

October 24, 2025
October 17, 2025
June 22, 2025
September 4, 2024
June 21, 2024
June 21, 2024
June 21, 2023
February 3, 2023

ജില്ലയിലെങ്ങും യോഗാദിനം ആചരിച്ചു

Janayugom Webdesk
കുരുവട്ടൂർ
June 22, 2025 9:10 am

ഗ്രാമപഞ്ചായത്ത് ആയുഷ് ഹെൽത്ത് & വെൽനെസ്സ് സെന്റർ സർക്കാർ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം വിവിധ പരിപാടികളോടെ നടത്തി. ദിനാചരണ പരിപാടികൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത എ ഉദ്ഘാടനം ചെയ്തു. ടി ശശിധരൻ അധ്യക്ഷത വഹിച്ചു. ഡോ. വി വന്ദന റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. പി അനഘ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് യോഗ പ്രദർശനവും വിവിധ കലാപരിപാടികളും നടന്നു. ഡോ. ദിവ്യ സ്വാഗതവും സ്മിത നന്ദിയും പറഞ്ഞു.

കൊടുവള്ളി: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി കരുവൻപൊയിൽ ഗവ: ഹയർ സെക്കന്‍ഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് യോഗ ബോധവത്ക്കരണ ക്ലാസ്സും പരിശീലനവും സംഘടിപ്പിച്ചു. ഡോ: പി സുജിത്ത് ബോധവത്ക്കരണ ക്ലാസ്സ് നയിച്ചു. സിദ്ദീഖ് മാതോലത്ത് അധ്യക്ഷനായി. ഡോ: ഫൈസൽ മാവുള്ളടത്തിൽ സ്വാഗതം പറഞ്ഞു. സി ശ്രീനാഥ്, ടി കെ അൻവർ സാദത്ത്, ടി രതീഷ്, എ സവിത എന്നിവർ സംസാരിച്ചു.
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഈ വർഷം മുതൽ വയോജനങ്ങൾക്കും യോഗ പരിശീലനം ആരംഭിക്കുന്നു. കഴിഞ്ഞ നാല് വർഷമായി വനിത യോഗ പരിശീലനം വിജയകരമായതിനെ തുടർന്നാണ് വയോജനങ്ങൾക്കും യോഗ പരിശീലനം ആരംഭിക്കാൻ തീരുമാനിച്ചത്. പദ്ധതിയുടെ ഉദ്ഘാടനവും യോഗ പഠിതാക്കളുടെ സംഗമവും പ്രസിഡന്റ് സി കെ ശ്രീകുമാർ നിർവ്വഹിച്ചു. ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. പപ്പൻ മൂടാടി, ലത കെ പി, സീമ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. സുനിൽ മുഖ്യ പ്രഭാഷണം നടത്തി. അഖില എം പി സ്വാഗതവും ഇൻസ്ട്രക്റ്റർ ഷർമിള നന്ദിയും പറഞ്ഞു.
വടകര: ‘മൈ ഭാരത്’ കോഴിക്കോടിന്റെ സഹകരണത്തോടെ കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. എം പി അബ്ദുൾ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ എം കെ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. 

യോഗാചാര്യ സന്ധ്യ ടീച്ചർ ക്ലാസെടുത്തു. രാജീവൻ മാസ്റ്റർ കണ്ണമ്പത്ത്, ബാലൻ നീലാംബരി, ടി കെ ഇന്ദിര ടീച്ചർ എന്നിവർ സംസാരിച്ചു. ടി പി രാജീവൻ സ്വാഗതവും സി വി ലിഷ നന്ദിയും പറഞ്ഞു. യോഗ ദിനാഘോഷത്തിന്റെ ഭാഗമായി വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത്, ആയുർവ്വേദ ഡിസ്പെൻസറി, ആയുഷ് ഹെൽത്ത് ആന്റ് വെൽനസ്സ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ മേമുണ്ട ഹയർ സെക്കന്‍ഡറി സ്കൂളിൽ 150 പേർ പങ്കെടുത്ത മെഗാ യോഗ പ്രദർശനം സംഘടിപ്പിച്ചു. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുളയുടെ അധ്യക്ഷതയിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിങ് കമ്മിറ്റി ചെയർ മാന്മാർ, വാർഡ് മെമ്പർമാർ, ഡോ. ജ്യോതി, ആശാ വർക്കർമാർ, ആയുർവ്വേദ ഡിസ്പെൻസറിയിലേയും, കുടുംബാരോഗ്യ കേന്ദ്രത്തിലെയും ജീവനക്കാർ, ബഡ്സ് സ്കൂളിലെ കുട്ടികൾ, വിവിധ വാർഡുകളിൽ നിന്നും യോഗ പരിശീലനം നേടിയവർ എന്നിവർ സന്നിഹിതരായിരുന്നു. പി പി വിജിത്ത് പ്രദർശനത്തിന് നേതൃത്വം നൽകി. ഡോ. അനീഷ് കുമാർ സ്വാഗതവും മുരളി പൂളക്കണ്ടി ചടങ്ങിന് നന്ദിയും പറഞ്ഞു.
പ്രദർശനത്തിന് ശേഷം വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് 18,19 വാർഡിൽ നിന്നും യോഗ പരിശീലനം നേടിയവർ യോഗ ഡാൻസ് അവതരിപ്പിച്ചു. ബോധി ബഡ്സ് സ്പെഷ്യൽ സ്കൂളിലെ കുട്ടികളുടെ യോഗ പ്രദർശനവും ഇതോടൊപ്പം നടന്നു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.