20 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സീറ്റ്നില 230ല്‍ താഴേക്ക് പോകുമെന്ന് യോഗേന്ദ്രയാദവ്

Janayugom Webdesk
ന്യൂഡല്‍ഹി
June 2, 2024 3:13 pm

2024 ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ ബിജെപിയുടെ സീറ്റ് നില 230ന് താഴേക്ക് പോകുമെന്ന വിലയിരുത്തലുമായി തെര‍ഞ്ഞെടുപ്പ് വിദഗ്ധന്‍ യോഗേന്ദ്രയാദവ്. ബിജെപിയുടെ സീറ്റ് നില 303 ലേക്ക് എത്തില്ലെന്നും, ഭൂരിപക്ഷത്തിന് വേണ്ട 272 പോലും പാർട്ടിക്ക് ലഭിക്കില്ലെന്നും യോഗേന്ദ്ര യാദവ് വിലയിരുത്തി.പണമൊഴുക്കുകയും അധികാര ദുർവിനിയോഗം നടത്തുകയും ചെയ്തിട്ടും 300 സീറ്റിന് താഴെ പോയാൽ അത് ഇപ്പോഴത്തെ ഭരണകൂടത്തിന്റെ ധാർമിക പരാജയമാണ്.

272 ൽ കുറഞ്ഞാൽ രാഷ്ട്രീയ പരാജയമാണ്. 250 ൽ കുറഞ്ഞാൽ പ്രധാനമന്ത്രിയുടെ വ്യക്തിപരമായ പരാജയമാകുംയോഗേന്ദ്ര യാദവ് നിരീക്ഷിച്ചു.മോഡി തരംഗം എങ്ങും ദൃശ്യമല്ല. ആറിലൊന്ന് ബിജെപി വോട്ടർമാർ ഇക്കുറി ബിജെപിക്ക് വോട്ട് ചെയ്യില്ല. ന്യൂനപക്ഷ വിദ്വേഷം അന്തരീക്ഷത്തിലുണ്ടെങ്കിലും വർഗീയ സംഘർഷങ്ങൾ കാരണം നിത്യജീവിതം അപകടത്തിലാക്കാൻ ആരും ആഗ്രഹിക്കുന്നില്ല’, മോദിയുടെ വിദ്വേഷ പ്രസംഗങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് യോഗേന്ദ്ര യാദവ് പറഞ്ഞു.മഹാരാഷ്ട്രയിൽ 16–20 സീറ്റ് എൻഡിഎയ്ക്ക് കുറയും.

കർണാടകത്തിൽ 12 സീറ്റ് കുറയും. ഒഡിഷയിൽ നാല് സീറ്റേ അധികം ലഭിക്കൂ. രാജസ്ഥാനിൽ 8–10 സീറ്റിന്റെ കുറവുവരും. വിലക്കയറ്റം തൊഴിലില്ലായ്‌മ തുടങ്ങിയ ജീവൽപ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പിലെ വിഷയം. നരേന്ദ്ര മോദി ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയെന്ന് വോട്ടർമാർ കരുതുന്നുണ്ടെങ്കിലും അതുകൊണ്ട് യഥാർത്ഥ പ്രശ്നങ്ങൾ മൂടിവെക്കാൻ കഴിയില്ല. സ്വേച്ഛാധിപത്യം ഉയർത്തുന്ന ഭീഷണിയെ കുറിച്ച് ജനങ്ങൾ ബോധവാന്മാരാണ് യാദവ് അഭിപ്രായപ്പെടുന്നു

Eng­lish Summary:
Yogen­dra Yadav says that BJP’s seats will go down to 230 in the Lok Sab­ha elections

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.