23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 5, 2024
October 19, 2024
May 1, 2024
April 14, 2024
January 8, 2024
September 4, 2023
June 26, 2023
May 10, 2023
March 20, 2023
March 16, 2023

‘ക്ഷേത്രത്തിലെത്തി മാപ്പ് പറയണം ‚അല്ലെങ്കിൽ 5 കോടി നൽകണം’; സൽമാൻഖാന് വീണ്ടും വധഭീഷണി

Janayugom Webdesk
മുംബൈ
November 5, 2024 4:04 pm

നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്നാണ് ഭീഷണി. ഞങ്ങളുടെ ക്ഷേത്രത്തിൽ എത്തി മാപ്പ് പറയണമെന്നും അല്ലെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ടാണ് പുതിയ ഭീഷണി സന്ദേശമെത്തിയത്. സൽമാൻ ഖാൻ അങ്ങനെ ചെയ്തില്ലെങ്കിൽ കൊല്ലപ്പെടുമെന്ന് തിങ്കളാഴ്ച ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനെന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്ന് സന്ദേശം ലഭിച്ചതായി മുംബൈ പൊലീസിന്റെ ട്രാഫിക് കൺട്രോൾ യൂണിറ്റ് അറിയിച്ചു. 

സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സന്ദേശം അയച്ചയാളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിന്റെ കൊലപാതകത്തെ തുടർന്ന് താരത്തിന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒക്‌ടോബർ 30ന് അജ്ഞാതനിൽ നിന്ന് സൽമാന് സമാനമായ വധഭീഷണി ഉണ്ടായിരുന്നു. സൽമാൻ ഖാനും എൻസിപി എംഎൽഎയും ബാബ സിദ്ദിഖിന്റെ മകനുമായ സീഷാൻ സിദ്ദിഖും ഉൾപ്പെട്ട ഭീഷണിപെടുത്തിയ കേസിൽ ഒക്‌ടോബർ 28 ന് നോയിഡയിൽ നിന്നുള്ള 20 വയസ്സുകാരനെ അറസ്റ്റ് ചെയ്തിരുന്നു . ഈ വർഷമാദ്യം രണ്ട് അജ്ഞാതർ ഖാന്റെ പൻവേലിലെ ഫാം ഹൗസിലേക്ക് വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.