19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 3, 2024
December 3, 2024
November 30, 2024
November 23, 2024
November 21, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024
November 17, 2024

‘മണിപ്പൂരിൽ കൊല്ലപ്പെട്ടത് ഭാരതമാതാവ്, ബിജെപി രാജ്യസ്നേഹികളല്ല, രാജ്യദ്രോഹികൾ’; രാഹുൽ

Janayugom Webdesk
ന്യൂഡല്‍ഹി
August 9, 2023 2:23 pm

മണിപ്പുര്‍ വിഷയത്തില്‍ ലോക്സഭയിൽ ബിജെപിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് രാഹുൽ ഗാന്ധി. ബിജെപി മണിപ്പുരില്‍ ഇന്ത്യയെ കൊന്നുവെന്നും മണിപ്പുരിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന്റെ ഭാഗമായി കാണ്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

‘ദുരിതമനുഭവിക്കുന്നവരുടെ ശബ്ദമാണ് ഇന്ത്യ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ മണിപ്പുരിലേക്ക് പോയിരുന്നു. പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോകാത്തത് ഇന്ത്യയുടെ ഭാഗമായി ആ നാടിനെ കണക്കാക്കാത്തതുകൊണ്ടാണ്. നിങ്ങള്‍ (ബിജെപി) മണിപ്പൂരിനെ വിഭജിച്ചു. മണിപ്പുരില്‍ അവര്‍ ഇന്ത്യയെ കൊന്നു. അവരുടെ രാഷ്ട്രീയം മണിപ്പുരിനെ മാത്രമല്ല ഇല്ലാതാക്കിയത്, ഇന്ത്യയെ തന്നെയാണ്’, രാഹുല്‍ പറഞ്ഞു.

ഇന്ത്യന്‍ സൈന്യത്തിന് മണിപ്പൂരില്‍ ഒരു ദിവസം കൊണ്ട് സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയും, എന്നാല്‍ സര്‍ക്കാര്‍ അവരുടെ സേവനം ഉപയോഗിക്കുന്നില്ല. മണിപ്പൂരിലെ ജനങ്ങളെ കൊല്ലുന്നതിലൂടെ നിങ്ങള്‍ ഭാരതമാതാവിന്റെ കൊലയാളികളാകുകയാണ്. നിങ്ങള്‍ രാജ്യസ്നേഹികളല്ല, രാജ്യദ്രോഹികളാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പരാമര്‍ശം പിന്‍വലിച്ച് രാഹുല്‍ മാപ്പ് പറയണമെന്ന് മന്ത്രിമാരടക്കം ആവശ്യപ്പെട്ട് ബഹളം വെച്ചു.

Eng­lish Sum­ma­ry: “You Killed Bharat Mata In Manipur”: Rahul Gand­hi Attacks Centre
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.