10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 10, 2025
January 8, 2025
January 7, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 31, 2024

യുവ നടന്‍ സുധീര്‍ വര്‍മ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

Janayugom Webdesk
January 24, 2023 9:10 am

തെലുങ്ക് സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത യുവ നടന്‍ സുധീര്‍ വര്‍മ (33) മരിച്ചനിലയില്‍. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തെലുങ്ക് സിനിമകളായ നീക്കു നാക്കു ഡാഷ് ഡാഷ്, സെക്കന്‍ഡ് ഹാന്‍ഡ്, കുന്ദനപ്പു ബൊമ്മ തുടങ്ങിയ ചിത്രങ്ങളിലൂടെ ജനശ്രദ്ധ നേടിയ നടനാണ്. താരത്തിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത് ‘കുന്ദനപ്പു ബൊമ്മ’യില്‍ ഒപ്പം അഭിനയിച്ച സുധാകര്‍ കൊമകുലയാണ്. ജനുവരി 18‑ന് ഹൈദരാബാദിലെ വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ഗുരുതരാവസ്ഥയില്‍ സുധീറിനെ കണ്ടെത്തിയത്. ചികിത്സ ലഭ്യമാക്കിയെങ്കിലും ആരോഗ്യ സ്ഥിതി മോശമാവുകയും തിങ്കളാഴ്ചയോടെ മരണപ്പെടുകയായിരുന്നു.

Eng­lish Summary:Young actor Sud­hir Ver­ma found dead inside his house

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.