15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 15, 2025
March 14, 2025
March 14, 2025
March 8, 2025
December 6, 2024
October 23, 2024
September 30, 2024
August 19, 2024
July 6, 2024
May 30, 2023

ചെങ്ങന്നൂരി‍ല്‍ 1.74 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Janayugom Webdesk
തിരുവനന്തപുരം
July 6, 2024 3:30 pm

ചെങ്ങന്നൂരില്‍ 1.74 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മുളക്കുഴ കാരയ്ക്കാട് വെട്ടിയാല്‍ പടിഞ്ഞാറേതില്‍ ജിത്തുരാജ് വി ആര്‍ ആണ് അറസ്റ്റിലായത്. ആലപ്പുഴ എക്സൈസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച ലഹസ്യ വിവരത്തെത്തുടര്‍ന്ന് നടന്ന റെയ്ഡിലാണ് കഞ്ചാവ് കണ്ടെടുത്തത്.

മുന്‍ കഞ്ചാവ് കേസുകളില്‍ പ്രതിയാണ് ഇയാള്‍.കഞ്ചാവിന്റെ ഉറവിടത്തെ പറ്റിയുള്ള അന്വേഷണങ്ങൾ തുടരുന്നു. ചെങ്ങന്നൂർ എ‌ക്സൈസ് ഇൻസ്പെ‌ക്ട‌ർ എസ്. ബൈജു, അസിസ്റ്റന്റ്റ് എക്സൈസ് ഇൻസ്പെക്‌ടർ ജോഷി ജോൺ പ്രിവന്റിവ് ഓഫീസർ അൻസു പി. ഇബ്രാഹിം സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത് വി കെ ബിന്ദു പ്രവീൺ.ജി. വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഉത്തര നാരായണൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Eng­lish Summary:
Young man arrest­ed with 1.74 kg gan­ja in Chengannur

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.