കഞ്ചാവുമായി യുവാവ് പിടിയില്‍.തോല്‍പ്പെട്ടി ആളൂറിലെ കണ്ണനെ(24) യാണ് 14 ഗ്രാം കഞ്ചാവുമായി തിരുനെല്ലി പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകീട്ട് ബാവലി പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാവുന്നത്. കര്‍ണാടക ഭാഗത്തു നിന്നും ചെക് പോസ്റ്റ് വഴി നടന്നു പോകവേ പൊലീസിനെ കണ്ട് പരിഭ്രമിച്ചപ്പോള്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചതിലാണ് കഞ്ചാവ് കണ്ടെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.