കഞ്ചാവുമായി യുവാവ് പിടിയിൽ. താഴെ അരപ്പറ്റ സ്വദേശി രഞ്ജിത്ത് ശശി (24) ആണ് പിടിയിലായത്.412.4 ഗ്രാം കഞ്ചാവ് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലെ ലഹരി വിരുദ്ധ സ്‌ക്വാഡും മേപ്പാടി പൊലീസും ചേർന്ന് ഇയാളിൽ നിന്നും പിടികൂടി. ആശുപത്രി പരിസരം കേന്ദ്രീകരിച്ചു പതിവായി കഞ്ചാവ് വിൽക്കുന്നയാളാണു പ്രതിയെന്ന് പൊലീസ് പറഞ്ഞു.
കണ്ണൂർ ടൗൺ സ്‌റ്റേഷനിലെ കവർച്ച കേസിലും മേപ്പാടി സ്‌റ്റേഷനിൽ കഞ്ചാവ്, മോഷണ കേസുകളിലും പോക്‌സോ കേസിലും ഇയാൾ പ്രതിയാണ്. പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയാണു കഞ്ചാവ് വിൽപന. കഴിഞ്ഞദിവസം രാത്രി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.