1 March 2026, Sunday

Related news

February 23, 2026
February 20, 2026
February 19, 2026
February 19, 2026
February 18, 2026
February 11, 2026
February 6, 2026
January 25, 2026
January 22, 2026
January 21, 2026

കഞ്ചാവുമായി യുവാവ് പിടിയില്‍

Janayugom Webdesk
പടിഞ്ഞാറത്തറ
August 2, 2025 10:30 pm

899.975 ഗ്രാം കഞ്ചാവുമായി കാവുമന്ദം സ്വദേശി പിടിയില്‍. മുക്രി വീട്ടില്‍ എം എസ് ഷംനാസി (28) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പടിഞ്ഞാറത്തറ പൊലീസും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉണ്ണിപ്പാറ ജംഗ്ഷനില്‍ പൊലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതില്‍ കയ്യില്‍ സൂക്ഷിച്ച കവറില്‍ നിന്നും 899.975 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. പടിഞ്ഞാറത്തറ സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍മാരായ വി വി അജീഷ്, ഹരികൃഷ്ണന്‍, എ എസ് ഐ ടി അബ്ദുല്‍ ബഷീര്‍, സി പി ഒ രജീഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നവര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.