4 January 2026, Sunday

Related news

January 4, 2026
January 4, 2026
January 3, 2026
January 2, 2026
December 31, 2025
December 30, 2025
December 30, 2025
December 24, 2025
December 24, 2025
December 24, 2025

പൊലീസ് സ്റ്റേഷന്‍ ഗേറ്റ് താഴിട്ട് പൂട്ടി യുവാവ് മുങ്ങി

വെള്ളറട
August 20, 2023 10:35 pm

പൊലീസ് സ്റ്റേഷന്‍ ഗേറ്റ് താഴിട്ട് പൂട്ടി യുവാവ് മുങ്ങി. മര്‍ദനത്തില്‍ പരിക്കുകളേറ്റതിനെ തുടര്‍ന്ന് പരാതി പറയാന്‍ എത്തിയ യുവാവാണ് പൊലീസ് സ്റ്റേഷന്റെ മുന്‍വശത്തെ ഗേറ്റ് താഴിട്ട് പൂട്ടിയശേഷം കടന്നത്. അമ്പൂരി സ്വദേശി നോബി തോമസാണ്(40) ഗേറ്റ് പൂട്ടി സ്ഥലം വിട്ടത്.

ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. അമ്പൂരിയില്‍ വച്ച് രണ്ടുപേര്‍ തന്നെ ആക്രമിച്ച് പരിക്കേല്പിച്ചുവെന്ന പരാതി പറയാനായിട്ടാണ് ശനിയാഴ്ച രാവിലെ നോബി വെള്ളറട പൊലീസ് സ്റ്റേഷനില്‍ എത്തിയത്. മുറിവുകളുമായി എത്തിയ ഇയാളോട് ആശുപത്രിയില്‍ ചികിത്സതേടാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഉടനെ കേസെടുക്കണമെന്നും ആശുപത്രിയില്‍ പൊലീസുകാര്‍ കൂടി വരണമെന്നും ഇയാള്‍ പറഞ്ഞു. കേസെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ സ്റ്റേ­ഷന്‍ പൂട്ടിയിട്ടു പോകാന്‍ ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞശേഷം പുറത്തിറങ്ങി. ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ പോകാന്‍ പൊലീസ് നോബിയോടു പറഞ്ഞെങ്കിലും ഇയാള്‍ അത് വകവയ്ക്കാതെ ബൈക്കില്‍ ആശുപത്രിയിലേക്കു പോയി. വൈകിട്ടോടെ തിരിച്ചെത്തി പൊലീസ് സ്റ്റേഷന്റെ ഗേറ്റ് താഴിട്ട് പൂട്ടി മുങ്ങുകയായിരുന്നു.

അരമണിക്കൂറോളം ഗേറ്റ് അടഞ്ഞുകിടന്നതിനാല്‍ സ്റ്റേഷനില്‍ എത്തിയവര്‍ക്ക് അകത്തു കടക്കാന്‍ സാധിച്ചില്ല. നാട്ടുകാര്‍ ചുറ്റിക ഉപയോഗിച്ച് താഴ് തകര്‍ക്കുകയായിരുന്നു. നോബിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും അമ്പൂരിയില്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനാണ് മര്‍ദനമേറ്റതെന്നും അ­ന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതായി പൊലീസ് പറഞ്ഞു.

Eng­lish Sam­mury: young man closed police sta­tion gate in thiru­vanan­tha­pu­ram amboori

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.