കോട്ടയത്ത് യുവാവ് ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ ജേക്കബ് തോമസ്(23) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഫ്ലാറ്റിന്റെ എട്ടാം നിലയിൽ നിന്നും വീഴുകയായിരുന്നു. ഐടി സ്ഥാപനത്തിലെ ജോലി സമ്മർദ്ദം താങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. കാക്കനാട് പ്രവർത്തിക്കുന്ന ലിൻവേയ്സ് ടെക്നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടർ എഞ്ചിനീയറായിരുന്നു. ജോലി സമ്മർദ്ദം താങ്ങാൻ ആകുന്നില്ലെന്ന് മരിക്കുന്നതിന് മുൻപ് ജേക്കബ് അമ്മയ്ക്ക് വീഡിയോ സന്ദേശം അയച്ചിരുന്നു. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.