വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ പിതാവിനെ യുവാവ് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കിളിമാനൂര്‍ സ്വദേശി ബിജു(40) ആണ് കൊല്ലപ്പെട്ടത്. കൊല്ലം മടത്തറ സ്വദേശി രാജീവിനെ പൊലീസ് പിടികൂടി. ഈ മാസം 17നായിരുന്നു ദാരുണ സംഭവം. ബിജുവിന്റെ വീട്ടിലെത്തിയ രാജീവ് മകളെ വിവാഹം ചെയ്ത് നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബിജു തയ്യാറായില്ല. തന്റെ മകള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ ഇപ്പോള്‍ വിവാഹം നടത്താന്‍ കഴിയില്ലെന്നും ബിജു പറഞ്ഞു.
ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാകുകയും പ്രകോപിതനായ രാജീവ് അവിടെയുണ്ടായിരുന്ന കല്ല് ഉപയോഗിച്ച് ബിജുവിന്റെ തലയ്ക്ക് അടിയ്ത്തുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ ബിജു മരണപ്പെടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.