
പട്ടാപ്പകൽ ബെംഗളൂരുവില്‍ ബി ഫാം വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. മല്ലേശ്വരം മന്‍ട്രി മാളിന് പിന്നിലുള്ള റെയില്‍വേ ട്രാക്കിന് സമീപത്താണ് യാമിനി പ്രിയ (20) എന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വിഘ്‌നേഷ് എന്ന യുവാവ് യാമിനി പ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബി ഫാം വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പരീക്ഷയ്ക്കായി രാവിലെ ഏഴ് മണിയോടെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. പരീക്ഷയ്ക്ക് ശേഷം ഉച്ചയോടെ വീട്ടിലേക്ക് മടങ്ങവെയാണ് ബൈക്കിലെത്തിയ യുവാവ് യാമിനിയെ ആക്രമിച്ചത്. സംഭവ സ്ഥലത്ത് നിന്ന് പ്രതി രക്ഷപ്പെട്ടു.
അതേസമയം മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് മുന്‍പ് പ്രതി പെണ്‍കുട്ടിയുടെ കണ്ണില്‍ മുളകുപൊടി വിതറിയതായും സംശയമുണ്ട്. കഴുത്തിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സംഭവ സ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു. ശ്രീരാംപുര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. യുവാവിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.