22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026

മകളെ ശല്യം ചെയ്ത് യുവാവ്; ചോദ്യം ചെയ്ത പിതാവിനെ കുത്തിക്കൊലപ്പെടുത്തി

Janayugom Webdesk
ബംഗളൂരു
September 4, 2023 4:15 pm

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കുത്തിക്കൊലപ്പെടുത്തി യുവാവ്. ബംഗളൂരുവിലെ ശാന്തിനഗറില്‍ ശനിയാഴ്ച രാവിലെ 9.30നായിരുന്നു സംഭവം. അന്‍വര്‍ ഹുസൈനാണ്(41) കൊല്ലപ്പെട്ടത്. പ്രതി സാഹിദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗുഡ്‌സ് വെഹിക്കിള്‍ ഡ്രൈവറായിരുന്നു അന്‍വര്‍. മകളെ ശല്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സാഹിദിന് അന്‍വര്‍ ഹുസൈന്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു മാസമായി യുവാവ് നിരന്തരം ശല്യം ചെയ്തതിനെ തുടര്‍ന്ന് മകള്‍ അന്‍വറിനോട് പരാതി പറഞ്ഞിരുന്നു. 

സാഹിദിനെ കണ്ടു സംസാരിക്കാനും യുവാവിന്റെ മാതാപിതാക്കളോടും സഹോദരനോടും പരാതിപ്പെടാനും ഹുസൈന്‍ തീരുമാനിച്ചു. ഇതിനെച്ചൊല്ലി സാഹിദും അന്‍വറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും തര്‍ക്കം രൂക്ഷമായപ്പോള്‍ സാഹിദ് ഹുസൈന്റെ കഴുത്തില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. സംഭവത്തിനു ശേഷം സാഹിദ് സംഭവസ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ടു. അതേസമയം ഹുസൈനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇലക്ട്രിക്കല്‍ ഷോപ്പ് ജീവനക്കാരനാണ് പ്രതി സാഹിദ്.

Eng­lish Summary:Young man molests his daugh­ter; The inter­ro­gat­ed father was stabbed to death
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.