ബിഎംഡബ്ല്യു ഡ്രൈവര്‍ പൊതുനിരത്തില്‍ കാറ് നിര്‍ത്തി മൂത്രമൊഴിച്ച സംഭവത്തില്‍ ഒടുവില്‍ ക്ഷമാപണം. പൂനെയിലാണ് സംഭവം. ഗൗരവ് അഹൂജ എന്ന യുവാവാണ് പൊതുനിരത്തില്‍ മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ക്ഷമാപണവുമായി രംഗത്തെത്തിയത്. ക്ഷമാപണ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങി. തുടര്‍ന്ന് ഇയാളെ പൂനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റോഡിന് നടുവില്‍ അഹൂജ കാര്‍ നിര്‍ത്തുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് കാറിന് പുറത്തിറങ്ങി ഇയാള്‍ ഡിവൈഡറിന് സമീപമെത്തി മൂത്രമൊഴിച്ചു. കാറിനകത്ത് ബീയറു കുപ്പിയുമായി മറ്റൊരാള്‍ ഇരിക്കുന്നതും കാണാം. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാഗ്യേഷ് ഓസ്വാള്‍ എന്നാണ് ഇയാളുടെ പേര്.
അഹൂജയുടെ പ്രവര്‍ത്തിയില്‍ മറ്റ് വഴിയാത്രക്കാര്‍ അവരുടെ ബുദ്ധിമുട്ട് പ്രകടിപ്പിച്ചിട്ടും ഇയാള്‍ അത് ശ്രദ്ധിക്കാതെ കാറെടുത്ത് മുന്നോട്ട് പോകുന്നതാണ് കാണാന്‍ കഴിയുന്നത്. അഹൂജ അപ്പോള്‍ മദ്യലഹരിയിലായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. പിന്നീടാണ് ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതും പ്രശ്‌നത്തിന്റെ കാഠിന്യം അഹൂജ മനസിലാക്കുന്നതും. ഇതിന് പിന്നാലെയാണ് ക്ഷമാപണം നടത്തുന്ന വീഡിയോ പുറത്ത് വന്നത്. ഇതില്‍ കീഴടങ്ങുമെന്ന് ഇയാള്‍ അറിയിക്കുകയും ചെയ്തു.
അഹൂജ കീഴടങ്ങുകയും ഒപ്പമുണ്ടായിരുന്ന ഓസ്വാളിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരുടെയും മെഡിക്കല്‍ പരിശോധനയില്‍ മദ്യലഹരിയിലായിരുന്നെന്ന് വ്യക്തമായി. താന്‍ ചെയ്തത് തെറ്റാണെന്നും ഇതിന്റെ പേരില്‍ തന്റെ കുടുംബത്തെ ബുദ്ധിമുട്ടിക്കരുതെന്നും അഹൂജ വീഡിയോയില്‍ പറയുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.