26 June 2024, Wednesday
KSFE Galaxy Chits

Related news

May 22, 2024
May 15, 2024
March 12, 2024
February 11, 2024
January 25, 2024
January 18, 2024
October 31, 2023
September 26, 2023
September 22, 2023
September 1, 2023

തിരുവനന്തപുരത്ത് ഇറച്ചി വാങ്ങാനെത്തിയ യുവാവിനെ കുത്തി പരിക്കേല്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
January 2, 2023 8:59 am

തിരുവനന്തപുരം ബാലരാമപുരം കരമനകളിയിക്കാവിള ദേശിയ പാതയിൽ മുടവൂർപ്പാറയിൽ ഇറച്ചി വാങ്ങാനായി കടയിലെത്തിയ യുവാവിനെ രണ്ടംഗ അക്രമി സംഘം കുത്തി പരിക്കേല്പിച്ചു. കേളേശ്വരം സ്വദേശി രാജീവി(26)നാണ് കുത്തേറ്റത്. ശനിയാഴ്ച രാത്രി എട്ടര മണിയോടെ രാജീവും സുഹൃത്തുമായി മുടവൂർപ്പാറയിലെ കടയിൽ ഇറച്ചി വാങ്ങാനായി എത്തി.

ഈ സമയം കാക്കാമൂല സ്വദേശികളായ സച്ചു, അഖിൽ എന്നിവർ കടയിൽ എത്തുകയും രാജീവുമായുള്ള മുൻ വൈരാഗ്യത്തിൽ കടയ്ക്കുള്ളിൽ നില്ക്കുകയായിരുന്ന രാജീവിനെ സച്ചു വയറ്റിൽ കത്തികൊണ്ട് കുത്തി പരിക്കേല്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജീവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബാലരാമപുരം പൊലീസ് കേസെടുത്തു അന്വേഷണ ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.