19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 9, 2024
November 18, 2024
October 22, 2024
October 17, 2024
September 5, 2024
July 7, 2024
June 28, 2024
June 19, 2024
June 6, 2024

അമിത മൊബൈല്‍ ഉപയോഗത്തില്‍ പിതാവ് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് യുവാവിനെ കാണാതായി

Janayugom Webdesk
നെടുങ്കണ്ടം
November 2, 2021 6:08 pm

അമിത മെബൈല്‍ ഉപയോഗം പിതാവ് തടഞ്ഞതിനെ തുടര്‍ന്ന് യുവാവായ മകനെ കാണ്‍മാനില്ലായെന്ന് പൊലീസില്‍ പരാതി നല്‍കി. വലിയതോവാള പാറയില്‍ വീട്ടില്‍ ഹരികൃഷ്ണന്‍ (21)നെയാണ് തിങ്കളാഴ്ച മുതല്‍ കാണാതായത്. അലുമിനിയം ഫെബ്രിക്കേഷന്‍ തൊഴിലാളിയായ മകന്‍ സ്വന്തമായി വാങ്ങിയ മൊബൈല്‍ അമിതമായി ഉപയോഗിക്കുന്നതിനെ തുടര്‍ന്ന് പിതാവ് വഴക്ക് പറഞ്ഞിരുന്നു. തിങ്കളാഴ്ച കാണാതായ മകനെ തേടി ബന്ധുവീടുകള്‍ അടക്കം പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്നാണ് നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

eng­lish summary:young man went miss­ing after his father com­plained about exces­sive mobile use
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.