19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 16, 2024
December 13, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി, സഹോദരന് അയച്ചുകൊടുത്തു: യുവവ് അറസ്റ്റില്‍

Janayugom Webdesk
പറവൂര്‍
August 27, 2022 7:29 pm

പറവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. പെരുമ്പടന്നയില്‍ വാടകയ്ക്ക് താമസിക്കുന്ന വൈപ്പിന്‍ എട്ടിക്കാട്ട് വീട്ടില്‍ അവിനാഷി (23) നെയാണ് അറസ്റ്റ് ചെയ്തത്.

സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ യുവാവ് ലൈംഗിക പീഡനത്തിനിരയാക്കുകയും, ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ സഹോദരന് ദൃശ്യങ്ങള്‍ അയച്ച് നല്‍കി പണം ആവശ്യപ്പെടുകയായിരുന്നു. മുപ്പതിനായിരം രൂപയാണ് ഇയാള്‍ പെണ്‍കുട്ടിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Eng­lish Sum­ma­ry: young man who molest­ed a minor girl was arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.