സ്കോർപിയോ കാറും 25 ലക്ഷം രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ട് യുവതിയ്ക്ക് ക്രൂരപീഡനം. ഉത്തർപ്രദേശിലാണ് സംഭവം. സ്ത്രീധനം ആവശ്യപ്പെട്ട് യുവതിക്ക് എച്ച്ഐവി വൈറസ് കുത്തിവെച്ചുവെന്ന യുവതിയുടെ പിതാവിന്റെ പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിര കേസ് എടുത്തു. ഉത്തർ പ്രദേശിലെ ശരൺപൂരിലെ കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. 2023 ഫെബ്രുവരിയിലായിരുന്നു യുവതിയുടെ വിവാഹം. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്നുള്ള നാതിറാം സൈനിയുടെ മകന്‍ അഭിഷേകിനാണ് യുവതിയെ വിവാഹം ചെയ്ത് നൽകിയത്. 45 ലക്ഷം രൂപയോളമാണ് വിവാഹത്തിനായി ചെലവ് വന്നതെന്നാണ് യുവതിയുടെ പിതാവ് കോടതിയിൽ വ്യക്തമാക്കിയത്. കാറും 15 ലക്ഷം രൂപയാണ് വരന് വിവാഹ വേളയിൽ സമ്മാനമായി നൽകിയത്. എന്നാൽ അധികമായി 10 ലക്ഷം രൂപയും വലിയ കാറും വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പീഡനം.
2023 ല്‍ ഭർതൃവീട്ടുകാർ കൂടുതൽ പണം ആവശ്യപ്പെട്ട് യുവതിയെ വീട്ടില്‍ നിന്നും പുറത്താക്കി. വീട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. എന്നാൽ 2024 മെയ് മാസത്തിൽ ഭർതൃവീട്ടുകാർ യുവതിക്ക് എച്ച്ഐവി ബാധിതർ ഉപയോഗിച്ചിരുന്ന സിറിഞ്ച് ഉപയോഗിച്ച് നിർബന്ധിച്ച് ഇൻജക്ഷൻ കുത്തിവച്ചു. ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട യുവതിയെ പരിശോധനയ്ക്ക് വിധേയയായപ്പോഴാണ് എച്ച്ഐവി ബാധിതയാണെന്ന് വ്യക്തമായത്. യുവതിയുടെ ഭർത്താവിന് എച്ച്ഐവി നെഗറ്റീവ് ആയിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ പിതാവ് പരാതി നൽകിയത്. സ്ത്രീധനപീഡനം, ആക്രമണം, കൊലപാതകശ്രമം തുടങ്ങി നിരവധി ഗുരതരമായ വകുപ്പുകള്‍ പ്രകാരമാണ് യുവതിയുടെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.