19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024
December 4, 2024

സമൂഹമാധ്യമങ്ങളില്‍ യുവതി ചമഞ്ഞ് തട്ടിപ്പ്; യുവാവ് പൊലീസ് പിടിയിൽ

Janayugom Webdesk
താമരശ്ശേരി
June 28, 2023 9:08 pm

സമൂഹമാധ്യമങ്ങളിൽ യുവതിയായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പൊലീസ് പിടിയിൽ. നവമാധ്യമങ്ങളിൽ ഷംന എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ് നടത്തിയ ഊട്ടി ഗൂഡല്ലൂർ സ്വദേശി ഉബൈദുള്ളയാണ് അറസ്റ്റിലായത്. ആറ് ലക്ഷം രൂപ നഷ്ടപ്പെട്ട കടവത്തൂർ സ്വദേശി എൻ കെ മുഹമ്മദിന്റെ പരാതിയിലാണ് അറസ്റ്റ്. 2019 മുതലാണ് ഷംന എന്ന വ്യാജ പ്രൊഫൈലിലൂടെ ഉബൈദ്, മുഹമ്മദുമായി ബന്ധം സ്ഥാപിച്ചത്. കൂടുതൽ അടുത്തതോടെ പണമിടപാട് നടത്തിത്തുടങ്ങി. കടമായാണ് പണം കൈപ്പറ്റിയിരുന്നത്. ഇത്തരത്തിൽ ആറ് ലക്ഷം രൂപയാണ് ഉബൈദ് കൈക്കലാക്കിയത്. 

പണം തിരികെ നൽകാൻ ഒരു വർഷം കാലാവധി പറഞ്ഞിരുന്നു. കാലാവധി കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതായതോടെയാണ് മുഹമ്മദ് കൊളവല്ലൂർ പൊലീസിൽ പരാതി നൽകിയത്. അന്വേഷണം ആരംഭിച്ച് ഷംനയെ കണ്ടെത്തിയപ്പോളാണ് ഉബൈദുള്ളയാണെന്ന് മനസിലായത്. നവമാധ്യമങ്ങളിൽ നിന്നും നേരത്തെ പിൻവാങ്ങിയത് കൊണ്ട് ബാങ്ക് അക്കൗണ്ട് വിവരങ്ങളെടുത്ത് നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ ആളിലേക്ക് പൊലീസ് എത്തിയത്. 

പുതുപ്പാടി അടിവാരത്തുനിന്നും വിവാഹം കഴിച്ച ഉബൈദുള്ള നിർമാണ ജോലികൾ ചെയ്തു വരികയാണ്. കോവിഡ് കാലം താമരശ്ശേരി അമ്പായത്തോട്ടിൽ താമസിച്ചിരുന്ന ഉബൈദുള്ള തനിക്ക് ബാങ്ക് അക്കൗണ്ട് ഇല്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തച്ചംപൊയിലിലെ മൊബൈൽ ജീവനക്കാരന്റെയും ജോലിക്ക് വന്ന സ്ത്രീയുടെയും അക്കൗണ്ട് നമ്പർ നൽകിയാണ് ആറ് ലക്ഷം കൈക്കലാക്കിയത്. താമരശ്ശേരി എസ് ഐ റസാഖിന്റെ സഹായത്തോടെ കൊളവല്ലൂർ എസ് ഐ സുഭാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കൊളവല്ലൂർ സ്റ്റേഷനിലെത്തിച്ചു. 

Eng­lish Summary:Young woman cheat­ed on social media; The youth is in police custody

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.