16 December 2025, Tuesday

Related news

July 5, 2025
June 28, 2025
June 15, 2025
May 22, 2025
April 22, 2025
March 2, 2025
December 11, 2024
October 25, 2024
September 11, 2024
August 15, 2024

തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി; മറ്റൊരു കേസ് അന്വേഷിച്ചെത്തിയ പൊലീസ് രക്ഷകരായി , അഞ്ചംഗ സംഘം അറസ്റ്റിൽ

Janayugom Webdesk
തൃശൂര്‍
March 2, 2025 10:00 am

തൃശ്ശൂരില്‍ പട്ടാപ്പകൽ യുവതിയെ തട്ടിക്കൊണ്ടുപോയി. മനക്കൊടി സ്വദേശിയായ യുവതിയെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. മറ്റൊരു കേസ് അന്വേഷണത്തിനിടെയാണ് വീട്ടില്‍ പൂട്ടിയിട്ട യുവതിയെ പൊലീസ് കണ്ടെത്തിയത്. അഞ്ചംഗ സംഘം മർദ്ദിച്ചു അവശയാക്കിയ യുവതിയെ പൊലീസ് എത്തി രക്ഷിക്കുകയായിരുന്നു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.

പാലിയേക്കരയിലെ കോഫി ഷോപ്പിൽ ഉണ്ടായ അടിപിടി കേസിലെ പ്രതികളെ അന്വേഷിച്ചെത്തിയ പൊലീസ് സംഘമാണ് യുവതിയെ കണ്ടെത്തിയത്. യുവതിയെ തട്ടിക്കൊണ്ട് പോയ കേസിലും അടിപിടി കേസിലും അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തു. നായരങ്ങാടി സ്വദേശി ഗോപകുമാർ, കോഴിക്കോട് മേലൂർ സ്വദേശി അഭിനാഷ് പി. ശങ്കർ, അളഗപ്പനഗർ സ്വദേശി ജിതിൻ ജോഷി, കോഴിക്കോട് മേലൂർ സ്വദേശി ആതിര, തിരുവനന്തപുരം വെള്ളറട സ്വദേശി അഞ്ചു എന്നിവരാണ് അറസ്റ്റിലായത്. അഞ്ചംഗ സംഘം പാലിയേക്കരയിലെ കോഫി ഷോപ്പിലെ ജോലിക്കാരനായ പശ്ചിമബംഗാൾ സ്വദേശി അബ്ദുളിനെ മർദ്ദിച്ച കേസിലെ അന്വേഷണമാണ് വഴിത്തിരിവായത്. മർദ്ദനത്തിന്റെയും തട്ടിക്കൊണ്ടു പോകലിന്റെയും സിസിടിവി ദൃശ്യങ്ങളും പിന്നാലെ പുറത്ത് വന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.