2 January 2026, Friday

Related news

December 6, 2025
December 1, 2025
November 30, 2025
October 14, 2025
October 11, 2025
September 24, 2025
September 23, 2025
August 24, 2025
August 4, 2025
July 24, 2025

യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍; അമ്മ കാവലിരുന്നത് അഞ്ച് ദിവസം

web desk
കൊല്‍ക്കത്ത
April 25, 2023 9:30 am

അഞ്ച് ദിവസമായി പുറത്തുകാണാതിരുന്ന യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍. വിവരം പുറത്തുപറയാതെ കാവലിരുന്ന അമ്മയെ പൊലീസെത്തി ആശുപത്രിയിലാക്കി. കൊൽക്കത്തയിലാണ് സംഭവം. ഡോയല്‍ ബസു എന്ന 32കാരിയാണ് മരിച്ചത്. അമ്മ ദീപാലി ബസുവിനെ പൊലീസ് കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

അമ്മയും മകളും മാത്രം താമസിച്ചിരുന്ന വീട്ടിലേക്ക് ഇടയ്ക്ക് ഭക്ഷണം എത്തിച്ചിരുന്ന സംഘടനയുടെ ഡെലിവറി ബോയ് ആണ് സംശയം തോന്നി അയല്‍ക്കാരെ വിളിച്ചുകൂട്ടിയത്. വീടിനുള്ളില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധം വമിച്ചതാണ് സംശയത്തിനിടയാക്കിയത്.

ഇടയ്ക്ക് പുറത്തുവരാറുണ്ടായിരുന്ന ഡോയല്‍ ബസുവിനെ നാലഞ്ച് ദിവസമായി കാണാറില്ലെന്ന് അയല്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ അമ്മയെ ഈ ദിവസങ്ങളില്‍ കാണുകയും ചെയ്തിരുന്നു. ആരുമായും സമ്പര്‍ക്കം ഇഷ്ടപ്പെടാത്ത പ്രകൃതമായിരുന്നു ഇരുവരും. എങ്കിലും മകളെ കുറിച്ച് അയല്‍ക്കാര്‍ അന്വേഷിച്ചെങ്കിലും ഉറങ്ങുകയാണ് എന്ന മറുപടിയാണ് ലഭിച്ചതത്രെ. 2006 മുതല്‍ ഇരുവരും ഈ വീട്ടിലാണ് താമസം.

സാധാരണ മരണമാണോ, ആത്മഹത്യയാണോ, കൊലപാതകമാണോ എന്നത് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

Eng­lish Sam­mury: woman found liv­ing with daugh­ters dead body at kolkata

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.