22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 16, 2026
January 13, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

വിവാഹിതയായ യുവതിയുമായി പ്രണയം; കാമുകന്റെ സഹോദരനെ ജീവനോടെ കത്തിച്ച് കാമുകിയുടെ വീട്ടുകാര്‍

Janayugom Webdesk
അമരാവതി
April 4, 2023 3:58 pm

വിവാഹിതയായ യുവതിയുമായി പ്രണയത്തിലായ യുവാവിന്റെ സഹോദരനെ തീകൊളുത്തി കൊലപ്പെടുത്തിയ നിലയില്‍. ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ കോനസീമ ജില്ലയിലെ രാമചന്ദ്രപുരം മണ്ഡലിലാണ് സംഭവം. നാഗരാജു എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻ പുരുഷോത്തം വിവാഹിതയായ റിപുഞ്ജ എന്ന യുവതിയുമായി പ്രണയത്തിലായിരുന്നു.

എന്നാല്‍ ഈ ബന്ധത്തെ യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു.  പ്രശ്നം ഒത്തുതീർപ്പാക്കാൻ എന്ന വ്യാജേന നാഗരാജുവിനെ യുവതിയുടെ വീട്ടുകാര്‍ വിളിച്ച് വരുത്തി കൊലപ്പെടുത്തുകയായിരുന്നു. സഹോദരനോട് പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് യുവതിയുടെ വീട്ടുകാര്‍ നാഗരാജുവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

യുവതിയുടെ വീട്ടുകാര്‍ നാഗരാജുവിനെ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുകയും കാറിനുള്ള കെട്ടിയിട്ട ശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. പ്രതികള്‍ കാര്‍ കൊക്കയിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വഴിയിൽ കല്ല് കിടന്നതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അതുവഴി പോയ യാത്രക്കാരാണ് പൊലീസിൽ വിവരം അറിയിക്കുകയും ജീവൻ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തത്. എന്നാല്‍ ഗുരുതരമായി പൊള്ളലേറ്റ നാഗരാജൂ മരിച്ചിരുന്നു. നാഗരാജൂവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുത്തു. അതേസമയം സംഭവത്തിൽ കേസെടുത്തതായും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കേസിലെ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

Eng­lish Sum­ma­ry; Younger broth­er has an affair with a mar­ried woman; The elder broth­er, who called for rec­on­cil­i­a­tion, was set on fire

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.