13 February 2026, Friday

Related news

February 13, 2026
February 13, 2026
January 6, 2026
December 6, 2025
November 29, 2025
November 20, 2025
October 29, 2025
October 26, 2025
October 21, 2025
October 12, 2025

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്; ആലിൻ ഷെറിൻ ഇനി അഞ്ചുപേരിലൂടെ ജീവിക്കും

Janayugom Webdesk
തിരുവനന്തപുരം
February 13, 2026 5:58 pm

റോഡ് അപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള കുഞ്ഞ് അവയവദാനത്തിലൂടെ നാലുപേർക്ക് പുതുജീവൻ നൽകുന്നു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകൾ ആലിൻ ഷെറിൻ അബ്രഹാമാണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാകുന്നത്. അപകടത്തിന് പിന്നാലെ എറണാകുളം അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ആലിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. തീരാവേദനയ്ക്കിടയിലും കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ എടുത്ത തീരുമാനം നാടിന് മാതൃകയായി.

ആലിന്റെ രണ്ട് വൃക്കകൾ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്കും, കരൾ തിരുവനന്തപുരം കിംസിലെ കുട്ടിക്കുമാണ് നൽകുന്നത്. ഹൃദയവാൽവ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ കുഞ്ഞിനും നേത്രപടലങ്ങൾ കൊച്ചി അമൃത ആശുപത്രിയിലേക്കും കൈമാറും. അവയവങ്ങൾ അമൃത ആശുപത്രിയിൽ നിന്ന് വൈകിട്ട് 6.30ഓടെ റോഡ് മാർഗ്ഗം തിരുവനന്തപുരത്തേക്ക് എത്തിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.