
പിതാവിന് നേരെ ആക്രമണം നടത്തിയ കേസിൽ യുവാവിനെ മറയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടം കോളനിയില്‍ രാധാ ഭവനില്‍ രാജനാണ് (60) ആക്രമണത്തിന് ഇരയായത്. മകന്‍ രാജേഷിനെതിരെ ( ലാലു-37 ) വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. ആക്രമണത്തില്‍ രാജന്റെ മുഖത്തും നെറ്റിക്കുമാണ് മുറിവുകള്‍ സംഭവിച്ചത്. വീടിന്റെ ടെറസ്സില്‍ ഇരുമ്പു തകിടുകൊണ്ടായിരുന്നു ആക്രമണം. രാജേഷ് മദ്യപിച്ച് കുടുംബം നോക്കാതിരിക്കുന്നത് ചോദ്യം ചെയ്യുന്നതും ഉപദേശിക്കുന്നതിലുമുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ആദ്യം ഇഷ്ടിക കൊണ്ട് എറിഞ്ഞ് നെറ്റിക്ക് പരിക്കേല്‍പ്പിച്ചു. താഴെ വീണ രാജനെ ടെറസ്സില്‍ കിടന്ന ഇരുമ്പ് തകിട് കൊണ്ടും അടിക്കുകയായിരുന്നു. സമീപവാസികള്‍ വിവരം മറയൂര്‍ പൊലീസ് സ്റ്റേഷനിലറിയിച്ചു. രാജനെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. രാജേഷിനെ വീടിന് സമീപത്ത് നിന്നാണ് പിടികൂടിയത്. പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.