
കണ്ണൂരിൽ ലേഡീസ് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയ യുവാവ് പിടിയില്‍. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കണ്ണൂർ നഗരത്തിലുള്ള ഹോസ്റ്റലിലാണ് രാത്രിയോടെ യുവാവ് അതിക്രമിച്ച് കയറിത്. ഹോസ്റ്റല്‍ ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പ്രതി മദ്യലഹരിയിലായിരുന്നതായാണ് വിവരം.
ഹോസ്റ്റലിലെ സുരക്ഷാ സംവിധാനങ്ങള്‍ ഭേദിച്ചുകൊണ്ട് ഹോസ്റ്റലിന് അകത്ത് പ്രവേശിച്ച ഇയാളെ ഉടന്‍ തന്നെ നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് പിടികൂടുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പ്രതിയെക്കുറിച്ച് വ്യക്തതയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.