അനധികൃത വില്പനയ്ക്ക് എത്തിച്ച 10. 5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി യുവാവ് പൊലിസ് പിടിയിൽ. ചേർത്തല തെക്ക് പഞ്ചായത്ത് അർത്തുങ്കൽ കൊല്ലാറ വീട്ടിൽ സൈമൺ (39) ആണ് അറസ്റ്റിലായത്. രണ്ടു ബാഗുകളിലായി സൂക്ഷിച്ചിരുന്ന 21 മദ്യ കുപ്പികളാണ് പരിശോധനയിൽ കണ്ടെത്തിയത്. അർത്തുങ്കൽ പള്ളി ബീച്ച് റോഡിൽ കുരിശടിക്ക് സമീപത്ത് വെച്ച് ബൈക്കിൽ സഞ്ചരിച്ചയാളെ സംശയം തോന്നി പരിശോധിച്ചപ്പോൾ ഇയാളുടെ തോളിൽ കിടന്ന ബാഗിൽ നിന്നും 15 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 7.5 ലിറ്റർ മദ്യവും ബൈക്കിന് പിന്നിൽ തൂക്കിയിട്ടിരുന്ന മറ്റൊരു ബാഗിൽ 6 പ്ലാസ്റ്റിക് കുപ്പികളിലായി 3 ലിറ്റർ മദ്യവും കണ്ടെത്തി. അർത്തുങ്കൽ പെരുന്നാൾ കാലയളവിൽ അനധികൃത മദ്യ വില്പനയും മറ്റും തടയുന്നതിനായി ചേർത്തല അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഹരീഷ് ജയിനിന്റെ നിർദ്ദേശപ്രകാരം ശക്തമായ പരിശോധനയാണ് പോലീസ് നടത്തിവരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.