ലഹരി കടത്ത് കേസിലെ പ്രതികളുടെ വാഹനത്തില്‍നിന്ന് 285 ഗ്രാം എം ഡി എം എ പിടികൂടി. മാനന്തവാടി എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരും തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് കാസർകോട് സ്വദേശികളായ കെ എം ജാബിര്‍(33), മൂലടക്കം മുഹമ്മദ് കുഞ്ഞി(39) എന്നിവരെ കസ്റ്റഡിയിലെടുത്തത്. ഏഴ് ഗ്രാമോളം എം ഡി എം എ കടത്തിയ കേസിലെ പ്രതികളായിരുന്നു ഇവര്‍. പ്രതികള്‍ സഞ്ചരിച്ച കെ.എല്‍ 01 സി.വൈ 6215 എന്ന കിയ വാഹനത്തില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചത്. സംഭവത്തില്‍ ഒരു പ്രതികൂടി ഉള്ളതായി സംശയിക്കുന്നതായും ഇയാളെയും ഉടന്‍ പിടികൂടുമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.