പഴയങ്ങാടിയിൽ 4.300 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. പരിയാരം ഹൈസ്ക്കൂളിനു സമീപം താമസിക്കുന്ന അശ്വിൻ രാജി(23)നെയാണ് ഇന്നലെ രാത്രി പാപ്പിനിശേരി എക്സൈസ് ഇൻസ്പക്ടർ എ ഹേമന്ദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഞ്ചാവ് കടത്താനുപയോഗിച്ച മാരുതി ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തു. എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം പി പി രജിരാഗിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നു പഴയങ്ങാടി പൊലീസ് സ്റ്റേഷനു സമീപത്തുവച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
കണ്ണൂർ, തളിപ്പറമ്പ് മാട്ടൂൽ ‚പുതിയങ്ങാടി, ഏട്ടിക്കുളം പരിയാരം, ഭാഗങ്ങളിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായതെന്ന് എക്സൈസ് ഇൻസ്പെക്ടർ ഹേമന്ത് കുമാർ പറഞ്ഞു. കഞ്ചാവ് ചെറിയ കവറുകളിലാക്കി സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ഇയാൾ വിൽപന നടത്തുകയും വിദ്യാർത്ഥികളെ ഉപയോഗപ്പെടുത്തി കഞ്ചാവ് വിൽപന നടത്തുകയും ചെയ്തു വരികയായിരുന്നുവെന്നും എക്സൈസ് അധികൃതർ പറഞ്ഞു.
english summary;youth arrested with drug
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.