16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 16, 2025
March 15, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 13, 2025
March 13, 2025
March 13, 2025
March 12, 2025

മലപ്പുറത്ത് മയക്കുമരുന്നും ആയുധങ്ങളുമായി യുവാവ് പിടിയില്‍

Janayugom Webdesk
മലപ്പുറം
January 6, 2023 4:03 pm

മാരക മയക്കുമരുന്നുകളും പണവും ആയുധങ്ങളുമായി യുവാവ് പിടിയില്‍. കണ്ണന്തളിയിൽ ഉള്ള ജാഫർ അലി (37)ആണ് താനൂര്‍ പൊലീസിന്റ പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ ചെറിയേരിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ സാധനങ്ങള്‍ കണ്ടെടുത്തത്. 

ഒരു കിലോ 70 ഗ്രാം എംഡിഎംഎയും 76,000 രൂപയും, എയർഗൺ, കൊടുവാൾ, നെഞ്ചക്ക്, വിവിധ ആകൃതിയിലുള്ള കത്തികൾ, കത്തികൾ മൂർച്ച കൂട്ടുന്നതിനുള്ള അരം, ഇരുമ്പ് പൈപ്പ്, മരത്തിന്റെ വടികൾ എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. കൂടാതെ എംഡിഎംഎ അളന്നു നൽകുന്നതിനുള്ള മെത്ത് സ്കെയിലും പിടകൂടി. ഇയാള്‍ സമാന കേസില്‍ മുന്‍പും പ്രതിയാണ്.

Eng­lish Summary;Youth arrest­ed with drugs and weapons in Malappuram
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.