19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 4, 2024
November 18, 2024
October 22, 2024
October 19, 2024
October 17, 2024
October 11, 2024
October 9, 2024
October 7, 2024
October 2, 2024

എംഡിഎംഎയുമായി യുവാവ് പിടിയില്‍

Janayugom Webdesk
കൊല്ലം
August 31, 2024 9:13 am

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായ് പൊലീസ് നടത്തിയ പരിശോധനയില്‍ 30 ഗ്രാം എംഡിഎംഎയുമായി യുവാവ് കരുനാഗപ്പളളി പൊലിസിന്റെ പിടിയിലായി. കരുനാഗപ്പള്ളി മരു.നോര്‍ത്ത് രാജേഷ് ഭവനില്‍ രാഹുല്‍(24) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ കരുനാഗപ്പള്ളി പുതിയകാവില്‍ വെച്ച് സംശയാസ്പദമായി കണ്ട രാഹുലിനെ പൊലീസ് സംഘം തടഞ്ഞ് നിര്‍ത്തി നടത്തിയ ദേഹപരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 30 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. ഇന്‍സ്പെക്ടര്‍ ബിജു വി, എസ്ഐമാരായ ഷമീര്‍, ഷാജിമോന്‍, ജോയ്, എഎസ്ഐ തമ്പി, സിപിഒ ഷഫീക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള കരുനാഗപള്ളി പൊലീസും, ഡാന്‍സാഫ് സബ് ഇന്‍സ്പെക്ടര്‍ കണ്ണന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.