
കാറിൽനിന്ന് എം ഡി എം എയുമായി നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വീട് റെയ്ഡ് ചെയ്ത പൊലീസ് എം ഡി എം എ ഉപയോഗിക്കുകയായിരുന്ന യുവാവിനെതിരെ കേസെടുത്തു. പാലക്കുന്ന് കെ എസ് ടി പി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് ബേക്കൽ പൊലീസ് കഴിഞ്ഞ ദിവസം രാത്രി 0.95 ഗ്രാം എം ഡി എം എ പിടികൂടിയത്. കോട്ടിക്കുളത്തെ ഇൻതിസാൻ (25), ചിത്താരി മുക്കൂട് കാരക്കുന്നിലെ എംകെ ഷറഫുദ്ദീൻ (27), കോട്ടിക്കുളം റെയിൽവേ സ്റ്റേഷന് സമീപത്തെ എംഎ മുഹമ്മദ് ആരിഫ് (24), താഴെ കളനാട്ടെ അബ്ദുൾ മുനവ്വർ (22) എന്നിവരാണ് അറസ്റ്റിലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.