18 December 2025, Thursday

Related news

December 2, 2025
November 22, 2025
October 27, 2025
October 21, 2025
October 19, 2025
October 5, 2025
October 3, 2025
September 24, 2025
September 14, 2025
August 31, 2025

എം ഡി എം എയുമായി 
യുവാക്കൾ പിടിയിൽ

Janayugom Webdesk
ആലപ്പുഴ
July 26, 2023 7:21 pm

22 ഗ്രാം എം ഡി എം എയുമായി ആലപ്പുഴയിൽ മൂന്ന് യുവാക്കൾ പിടിയിൽ. ചേർത്തല, മുഹമ്മ, മാരാരിക്കുളം സി ഐ മാരുടെ നേതൃത്വത്തിലുളള പോലീസ് സംഘവും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് യുവാക്കളെ പിടികൂടിയത്. കൊടുങ്ങല്ലൂർ പുത്തൻവേലിക്കര ഇളയോടത്ത് റഹിം( സല്ലു-32), ആലപ്പുഴ കഞ്ഞിക്കുഴി വേലിയേകത്ത് രഞ്ജിത്ത്(24), ചേർത്തല മായിത്തറ കുടിലിണ്ടൽ വീട് ഡിൽമോൻ (സോനു) എന്നിവരാണ് പിടിയിലായത്.

പ്രതികൾ രണ്ട് വർഷമായി എംഡിഎംഎ കച്ചവടം നടത്തിവരികയായിരുന്നു. ആദ്യമായാണ് ഇവർ ഇത്രയും അളവ് മയക്കുമരുന്നുമായി പിടിയിലാകുന്നത്. ചെറുപ്പക്കാർക്ക് ഉൾപ്പെടെ മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നത് ഇവരാണ്. ചേർത്തല സി ഐ വിനോദ്കുമാർ, മുഹമ്മ സി ഐ രാജ്കുമാർ, മാരാരിക്കുളം സി ഐ എ. വി ബിജു, സീനിയർ സി പി ഒ ശ്യാം, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Eng­lish Sum­ma­ry: Youth arrest­ed with MDMA

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.